ആസ്‌ക് ആലംപാടി ജി.സി.സി കഴിഞ്ഞ വർഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി; പുതിയ ഭാരവാഹികളായി

സൗദി: ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജൗഹർ ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗത്തില്‍ ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷത്തിന്റെ പ്രവത്തന റിപ്പോർട്ട്‌ ഖാദർ കുയ്താസ് അവതരിപ്പിച്ചു. കുടിവെള്ളം, ഭവന നിര്‍മ്മാണ സഹായം, ചികത്സാ സഹായം, വിദ്യാഭ്യാസ സഹായങ്ങള്‍, റമളാന്‍ കിറ്റ് മറ്റു സഹായം ഉള്‍പ്പടെ ആലംപാടിയിലും പരിസര പ്രദേശങ്ങളിലുമായി എട്ടരലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടന നടത്തിയതായി അദ്ദേഹം യോഗത്തെ അറിയിച്ചു. തുടർന്ന് നടന്ന ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർമാരായ ഖാദർ, ഇബ്രാഹീം മിഹ്റാജ് എന്നിവര്‍ നിയന്ത്രിച്ചു. ഭാരവാഹികളായി ജാബിർ പൊളിറ്റ്( പ്രസി.), യാസീൻ സി എച്ച് (ജന. സെക്ര), ദാവൂദ് മിഹ്റാജ് (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ : നസീര്‍ സി.എച്ച്, അബൂബക്കര്‍ സിദ്ധിഖ് (സിദ്ദി കോപ്പ ), കബീർ മിഹ്റാജ് (വൈ. പ്രസി), ഫൈസൽ അറഫ, അബ്ദുൽ റഹ്മാൻ അട്കത്തിൽ, ഹാരിസ് സി.എച്ച് (സെക്ര).
എക്‌സിക്യൂട്ടിവ് അംഗങ്ങളായി
ഇബ്രാഹീം മിഹ്റാജ്, അബ്ദുൽ റഹ്‌മാൻ കണ്ടതിൽ, അബ്ദുൽ റഹ്‌മാൻ (അദ്ര മേനത്ത് )
ജൗഹർ ആലംപാടി, അഷ്‌റഫ് സി എ, അസീസ് സി എ, ഖാദർ കുയ്തസ്, ഉനൈസ് എർമാളം, അസീസ് ഖാളി, ഖാദർ ബാവ, അമീൻ മളിയിൽ
എന്നിവരെ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page