ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ പൊട്ടി; കല്‍ തൂണ്‍ ദേഹത്തുവീണ് 14 കാരന് ദാരുണാന്ത്യം

കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പില്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടാണ്
ആറുമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതിനാല്‍ കുട്ടിയെ തറവാട് വീട്ടില്‍ എത്തിച്ചിരുന്നു. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page