കാസര്‍കോട്: ചന്തേരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേരയിലെ കൃഷ്ണന്റെയും രാധയുടെയും മകന് കെ.വി. വൈശാഖ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ തൃക്കരിപ്പൂര്‍ മേനോക്ക് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിനോട് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് അപകടമെന്ന് പറയുന്നു. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് വീട്ടിലെത്തിച്ചു. ഭാര്യ: ശില്‍പ്പ. ആന്‍ഷിക് മകനാണ്. രമ്യ, ധനേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)