മതസൗഹാര്‍ദ്ദം വിളിച്ചോതി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഇഫ്താര്‍ സംഗമം

കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാനവ സ്‌നേഹം ഊട്ടി ഉറപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഫ്താര്‍ സംഗമം നടത്തി. സമീപ പ്രദേശങ്ങളിലെ ജമാഅത്തുകളില്‍ നിന്നും അമ്പല കമ്മിറ്റികളില്‍ നിന്നും മറ്റുമായി നിരവധി പേരാണ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമത് ഹാജി ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ടി. മുഹമ്മദ് അസ്ലം, അതിഞ്ഞാല്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് പാലാട്ട് ഹുസൈന്‍ ഹാജി, മാണിക്കോത്ത് ജുമാ മസ്ജിദ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, കോയാപള്ളി സെക്രട്ടറി അഷറഫ് ഹന്ന,കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. യൂസഫ് ഹാജി, അരവിന്ദന്‍ മാണിക്കോത്ത്, മാനുവല്‍ കുറിച്ചിത്താനം, ബഷീര്‍ ആറങ്ങാടി, തറവാട് കമ്മിറ്റി പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു. മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി.കെ.ബാബു സ്വാഗതവും ട്രഷറര്‍ എം. കെ.നാരായണന്‍ കൊപ്പല്‍ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page