യുവതിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ച യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു; ഗുരുതരനിലയില്‍

പാലക്കാട്: യുവതിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു. മണ്ണെണ്ണയുമായി എത്തിയ യുവാവ് സ്റ്റേഷനില്‍ വച്ചു അതു ശരീരത്ത് ഒഴിച്ചു സ്വയം തീവച്ചു.
95 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാവശേരിയിലെ രാജേഷാ(30)ണ് ആത്മഹത്യക്കു ശ്രമിച്ചത്. രണ്ടു മക്കളുടെ മാതാവായ യുവതിയുടെ പരാതിയിലാണ് രാവിലെ പൊലീസ് രാജേഷിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് സ്റ്റേഷനില്‍ വച്ചു ഒത്തു തീര്‍ക്കുകയും ചെയ്തു. ഒത്തു തീര്‍പ്പു വ്യവസ്ഥയുണ്ടാക്കിയ മനോവിഷമത്തെത്തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page