യുവതി പുഴയില്‍ മരിച്ച നിലയില്‍; ദേഹത്ത് പരിക്കുകള്‍; ഒപ്പം താമസിച്ച ആള്‍ കസ്റ്റഡിയില്‍

വളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍ പുഴ അരിമല കോളനിയില്‍ ബിന്ദു എന്ന സോണിയ (40) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന വാസു എന്ന എലുമ്പനെയാണ് പൊലീസ് കസ്റ്റഡയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. നേരത്തെ യുവതി കൊട്ടില്‍ കോളനിയില്‍ താമസിച്ചിരുന്നു. യുവതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നും കൂടെ താമസിച്ചിരുന്ന വാസുവിനെ സംഭവ ദിവസം മുതല്‍ കാണായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളെ കുറ്റ്യാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അനിത, അനൂപ്, അനുരാധ, ഷൈജു, മീനാക്ഷി എന്നിവരാണ് ബിന്ദുവിന്റെ മക്കള്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page