അമ്മ ഉപേക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് മരിച്ചത് ഹൃദയാഘാതത്താൽ;കസ്റ്റഡിയിലെടുത്ത അമ്മയെ വിട്ടയച്ചു

പാലക്കാട്: ഷൊർണൂരില്‍ ഒരുവയസുകാരി മരിച്ചത് ഹൃദയസ്തംഭനം കാരണമെന്ന് പോലീസ്. കുഞ്ഞിന്‍റെ മരണത്തില്‍ അമ്മ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്ത ഇവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.ഇന്നലെ രാവിലെ കൂടെ താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന തിയ്യറ്ററിലെത്തി കുഞ്ഞിനെ നിലത്ത് വെച്ച്‌ മടങ്ങാൻ അമ്മ ശ്രമിച്ചിരുന്നു. തുടർന്ന് യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും കുഞ്ഞിനെയും സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തു‌ടർന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page