കാസർകോട് 2 യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ 5.20ന് കടന്നുപോയ ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൌൺ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചത് മോഷ്ടാക്കളെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപത്തു താമസിക്കുന്ന അതിഥിതൊഴിലാളികളുടെ മോഷണം പോയ 2 മൊബൈൽ ഫോണുകൾ ഇവരുടെ കയ്യിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും കൈവശം നാലു മൊബൈൽ ഫോണുകൾ ഉണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page