നിർദ്ദേശങ്ങൾക്ക് പുല്ല് വില; പ്ലാസ്റ്റിക് കത്തിച്ച പള്ളിക്കരയിലെ ആശുപത്രിക്കും അപ്പാര്‍ട്ട്‌മെന്റിനും പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 

കാസർകോട്: മാലിന്യ സംസ്‌കരണ പരിശോധനക്കായുള്ള ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ പള്ളിക്കരയിലെ ആയുര്‍വേദ ആശുപത്രിയില്‍ ഇന്‍സിനേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് 5000 രൂപ തല്‍സമയ പിഴ ചുമത്തി. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അപാര്‍ട്ട്‌മെന്റിന് 5000 രൂപയും തത്സമയ പിഴ നല്‍കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ കോംപ്ലക്‌സിനും അപ്പാര്‍ട്ട്‌മെന്റിനും 5000 രൂപ വീതം പിഴച്ചു ചുമത്തി. മാലിന്യ സംസ്‌കരണത്തിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തദ്ദേശസ്വയംഭരണ സ്ഥാപനപരിധികളില്‍ പരിശോധന നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page