നേപ്പാളില്‍ വന്‍ ബസ് അപകടം. മധ്യ-പടിഞ്ഞാറന്‍ നേപ്പാളിലെ ഡാങ് ജില്ലയില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗില്‍ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. ബിഹാറിലെ മലാഹി സ്വദേശി യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശിലെ മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ആകെ എട്ട് മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.