മമ്മൂട്ടിക്ക് കൊടുക്കാന്‍ ഒരുശില്‍പം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി; 16 ഇഞ്ച് ഉയരത്തില്‍ മമ്മുട്ടിയുടെ പ്രതിമയുണ്ടാക്കി ശില്‍പി ഉണ്ണി കാനായി

വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന നടന്‍ മമ്മൂട്ടിക്ക് സംഘാടക സമിതിയുടെ ഉപഹാരം മമ്മുട്ടി ശില്‍പം. ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച ശില്‍പത്തില്‍ മമ്മുട്ടി മുഖ്യമന്ത്രിയായി വേഷമിട്ട നമ്പര്‍ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് പകര്‍ത്തിയിരിക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി പത്മശ്രീ മമ്മുട്ടിയാണ് വരുന്നതെന്നും അദ്ദേഹത്തിന് കൊടുക്കാന്‍ ഒരു മമ്മുട്ടിയുടെ ചെറിയശില്‍പത്തോടു കൂടിയ സ്നേഹോപഹാരം ചെയ്ത് തരാന്‍ പറ്റുമോ എന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചിരുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മുട്ടിയുടെ രൂപമാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മോള്‍ഡ് എടുത്ത് ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശിയാണ് ശില്‍പം നിര്‍മിച്ചത്. ആദ്യം കണ്ട മമ്മുട്ടിയുടെ സിനിമ തനിയാവര്‍ത്തനവും അവസാനമായി കണ്ട ഭീഷ്മപര്‍വ്വം വരെ ഏത് കഥാപാത്രം വേണം എന്ന് ആലോചിച്ചപ്പോ പെട്ടന്ന് മനസ്സിലേക്ക് കടന്ന വന്ന കഥാപാത്രം മമ്മുട്ടി നമ്പര്‍ വണ്‍ എന്ന സിനിമയിലൂടെ മുഖ്യമന്ത്രിയായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച മമ്മുട്ടിയുടെ കഥാപാത്രത്തെയാണെന്ന് ഉണ്ണി പറഞ്ഞു. കലോത്സവത്തില്‍ സ്ഥാനങ്ങള്‍ നേടാന്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അത്യാഗ്രഹം കാണുമ്പോള്‍ മത്സരത്തിലല്ലാ ജീവിതത്തിലാണ് ഒന്നാമതാകേണ്ടത് എന്ന് ഓര്‍മ്മപ്പെടുത്തി ജീവിതത്തില്‍ അത് തെളിയിച്ച മഹാനടന്റെ മമ്മുട്ടിയുടെ നമ്പര്‍ വണ്‍ എന്ന സിനിമയിലെ കഥാപാത്രത്തെ ശില്പമാക്കിയാണ് കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി ശിവന്‍കുട്ടി മമ്മുട്ടിക്ക് തിങ്കളാഴ്ച വൈകീട്ട് സ്‌നേഹോപഹാരമായി ശില്പം സമ്മാനിക്കും

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page