പ്രവാസി വ്യവസായിയുടെ മരണകാരണം തലയ്‌ക്കേറ്റ മുറിവ്‌; സംഭവത്തിൽ മന്ത്രവാദിനിക്ക് പങ്കെന്ന് അഭ്യൂഹം; അബ്ദുള്ള ഹാജിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്‌ദുള്ള ഹാജിയുടെ ദുരൂഹ മരണത്തിൽ ദുരൂഹതയേറുന്നു. മരണത്തിനു കാരണം തലയ്‌ക്കേറ്റ മുറിവാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത് വന്നു . എങ്ങനെയാണ്‌ മുറിവ്‌ ഉണ്ടായതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. ഇക്കഴിഞ്ഞ ഏപ്രില്‍ 14ന്‌ പുലര്‍ച്ചെയാണ്‌ പൂച്ചക്കാട്ട്‌ ഫാറൂഖിയ മസ്‌ജിദിനു സമീപത്തു താമസിക്കുന്ന ഗഫൂര്‍ ഹാജിയെ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്‌. സ്വാഭാവിക മരണമെന്നു കരുതി മൃതദേഹം മതാചാര പ്രകാരം പൂച്ചക്കാട്‌ ജുമാമസ്‌ജിദ്‌ അങ്കണത്തില്‍ ഖബറടക്കുകയും ചെയ്‌തു.എന്നാല്‍ അതിനു ശേഷം വീടുമായി ചുറ്റിപ്പറ്റി ഉയര്‍ന്ന പല സംശയങ്ങളും സംശയത്തിനും ദുരൂഹതയ്‌ക്കും ഇടയാക്കി. അന്നു രാത്രി വീട്ടില്‍ ഭാര്യയടക്കമുള്ള ആരും ഇല്ലായിരുന്നു.പക്ഷെ വീട്ടില്‍ നിന്നു അഞ്ചൂറിലേറെ  പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടതായി പരാതി ഉയർന്നു.  

  ഗഫൂര്‍ ഹാജിയുടെ മരണം സംബന്ധിച്ച്‌ പലതരത്തിലുമുള്ള ചര്‍ച്ചകള്‍ നാട്ടില്‍ ചൂടു പിടിച്ചു. മരണത്തിനു പിന്നില്‍  മന്ത്രവാദം ചെയ്യുന്ന യുവതിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തമായി.ഇതേ തുടര്‍ന്ന്‌ ഗഫൂര്‍ ഹാജിയുടെ മകന്‍ ബേക്കല്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന്‌ ആര്‍ഡിഒയുടെ അനുമതിയോടെയും സാന്നിധ്യത്തിലും മൃതദേഹം പുറത്തെടുത്ത്‌ പോസ്റ്റുമോര്‍ട്ടം ചെയ്‌തു. പ്രാഥമിക റിപ്പോര്‍ട്ടിലും ഫോറന്‍സിക്‌ പരിശോധന ഫലത്തിലും മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നു സംശയമുയർന്നു. എന്നാല്‍ കട്ടിലില്‍ നിന്നു വീണാലും തലയ്‌ക്ക്‌ മുറുവേല്‍ക്കാമെന്നും ഫോറന്‍സിക്‌ സംഘം നിഗമനത്തിലെത്തി. ഇത്‌ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിനു തടസ്സമുണ്ടാക്കി.ഇതിനെ തുടര്‍ന്ന് ആരോപണ വിധേയായ  യുവതിയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ അനുമതി തേടി അന്വേഷണ സംഘം ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതിയില്‍ അപേക്ഷ നല്‍കി. യുവതിയും ഭര്‍ത്താവും നുണ പരിശോധനയ്‌ക്കു തയ്യാറായാല്‍ മാത്രമേ പരിശോധന നടത്താനാകു. ഗഫൂര്‍ ഹാജിയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ കര്‍മ്മ സമിതിയും ഊര്‍ജ്ജിതമായി രംഗത്തുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page