ജപ്പാന്‍ ഭൂകമ്പം മരണം 48 ആയി ; തുടര്‍ ഭൂചലനത്തിനു സാധ്യത

ടോക്യോ: ജപ്പാനില്‍ ഭൂചലനത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. തുടര്‍ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. ഭൂകമ്പ ബാധ്യത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ബോട്ടുകള്‍, ആണവ നിലയങ്ങള്‍ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചു. തുടര്‍ ചലന സാധ്യതയുള്ളതിനാല്‍ തീരദേശ പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 155 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. പലയിടത്തും റോഡും െൈവദ്യുതി വിതരണവും തകര്‍ന്നു. വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page