മോഡി ലോക പ്രശസ്തരിൽ ഒന്നാമൻ; യൂട്യൂബ് അക്കൗണ്ടിൽ രണ്ടു കോടി സബ്സ്ക്രൈബർമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂട്യൂബ് അക്കൗണ്ടിൽ സബ്‌സ്ക്രൈബർമാരുടെ എണ്ണം രണ്ടു കോടി കവിഞ്ഞു. ലോക പ്രശസ്തിയിൽ മോഡി ലോകനേതാക്കളിൽ ബഹുദൂരം മുന്നിലെത്തി നിൽക്കുന്നു. യൂട്യൂബ് ചാനലിൽ ചൊവ്വാഴ്ച വൈകിട്ടു വരെ 4,533, 513,448 കാണികളാണുള്ളത്. ഇതിൽ രണ്ടു കോടിയിലധികം മോഡിയുടെ അനുയായികളാണ്. ബ്രസീലിയൻ മുൻ പ്രസിസന്റ് ജൈർ ബോൾ സനോറയാണ് മോഡിയുടെ തൊട്ടുപിന്നിൽ – 64 ലക്ഷം സബ്സ്ക്രൈബർമാർ, മൂന്നാം സ്ഥാനത്ത് ഉക്രൈൻ പ്രസിസന്റ് വോളോ ഡിമിർ സെലൻസ്കിയാണ് – 11 ലക്ഷം സബ്സ്ക്രൈബർ മാർ . യു.എസ്. പ്രസിസന്റ് ജോബിഡന് 7-94 ലക്ഷം സബ്‌സ്ക്രൈബേഴ്സുണ്ട്. യുവാക്കളുടെ ഹരമായ കനേഡിയൻ പ്രസിസന്റ് ജസ്റ്റിൽ ട്രൂഡോയ്ക്ക് 69000 ഫോളോവേഴ്സാണുള്ളത്. മോഡിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ രാഹുൽ ഗാന്ധിക്ക് 35, 1 ലക്ഷം സബ് സ്ക്രൈബേഴ്സുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page