പ്രമുഖ തമിഴ് ഹാസ്യ നടന് ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ ക്രോംപേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991 ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനു താന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അയ്യാ, സുന്ദര ട്രാവല്‍സ്, സച്ചിന്, മഴൈ, ആറ്, മരുതമലൈ, വിന്നര്‍, വേലായുധം, രാജാധിരാജ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം ഹാസ്യ വേഷത്തില്‍ എത്തിയിട്ടുണ്ട്. വടിവേലുവിനൊപ്പമായിരുന്നു ബോണ്ട മണി വെള്ളിത്തിരയില്‍ തിളങ്ങിയത്. അദ്ദേഹവും മണിക്ക് സാമ്പത്തിക സഹായവുമായെത്തിയിരുന്നു. നടന്മാരായ ധനുഷും വിജയ് സേതുപതിയും ബോണ്ടാ മണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. വൈകുന്നേരം
അഞ്ചിന് ക്രോംപേട്ടിലെ ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കും. മാലതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.