ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുക്കണ്ണന്‍ താഴയിലയപുരയില്‍ ബഷീര്‍ (47) ആണ് ഷാര്‍ജ സജയില്‍ വാഹനാപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവേ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഉടന്‍ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജയിലെ ഒരു സ്‌ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹംസയുടെയും അസീമയുടെയും മകനാണ്. ഭാര്യ: റസിയ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page