ബില്‍ഡറുടെ വീട്ടിലെ കവര്‍ച്ച; മഞ്ചേശ്വരം സ്വദേശിയും സുഹൃത്തും അറസ്റ്റില്‍

കാസര്‍കോട്: ബില്‍ഡറുടെ വീട്ടില്‍ നിന്നു 27.50 ലക്ഷം രൂപയും 1.26 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസില്‍ മഞ്ചേശ്വരം സ്വദേശിയും സുഹൃത്തും അറസ്റ്റില്‍. മഞ്ചേശ്വരത്തെ അഷ്റഫലി, മംഗളൂരു ബങ്കര സ്‌ദേശി കബിര്‍ എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. മംഗളൂരുവിലെ പ്രമുഖ ബില്‍ഡേര്‍സ് ആയ ഇമാദ് ബില്‍ഡേല്‍സ് ഉടമ പറങ്കിപ്പേട്ടയിലെ മുഹമ്മദ് സഫറുള്ളയുടെ വീട്ടില്‍ ആണ് കവര്‍ച്ച. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18നും 23നും ഇടയിലാണ് അറസ്റ്റിനാസ്പദമായ സംഭവം. അഷ്റഫലി ഏറെ കാലമായി പരാതിക്കാരന്റെ കൂടെ സഹായിയായി കഴിഞ്ഞു വരികയായിരുന്നു. ഒക്ടോബര്‍ 18 ന് വീട്ടുടമയും കുടുംബവും ബംഗളൂരുവിലേക്ക് പോകുമ്പോള്‍ അഷ്റഫ് അലിയെ ആണ് താക്കോല്‍ ഏല്‍പ്പിച്ചിരുന്നത്. 23 ന് ബിസിനസുമായി ബന്ധപ്പെട്ട ആവശ്യത്തിനു സഫറുള്ള സഹായിയായ അഷ്റഫലിയെ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ സഫറുള്ള നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വാതില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു വീട്. തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തെത്തി ജനല്‍ വഴി നോക്കിയപ്പോള്‍ അലമാര കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നു നോക്കിയപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 27.50 ലക്ഷം രൂപയും 126 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച പോയ വിവരമറിഞ്ഞത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഷ്റഫലിയെ കണ്ടെത്തിയത്. സുഹൃത്തും മംഗളൂരു സ്വദേശിയുമായ കബീറിന്റെ സഹായത്തോടെയാണ് കവര്‍ച്ച നടത്തിയെതന്നു അഷ്റഫലി പൊലീസിനു മൊഴി നല്‍കി. തെളിവെടുപ്പിനിടയില്‍ പ്രതികളില്‍ നിന്നു 126 ഗ്രാം സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും കണ്ടെടുത്തു. 23 ലക്ഷം രൂപ ചെലവാക്കി അടിച്ചു പൊളിക്കുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page