കണ്ണൂർ:ഭര്‍തൃമതിയായ 26കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. പെട്ടിപ്പാലം സ്വദേശിയായ ഷഫ്നയാണ് മരിച്ചത്.പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കാരപ്പൊയില് റിയാസിന്റെ ഭാര്യയാണ് ഷഫ്ന. ദമ്പതികള്‍ക്ക് നാല് വയസുളള ഒരു മകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)