ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും കോണ്ഗ്രസ് ലീഡ് ചെയ്യുകയാണ്. ചത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിൽ 199 സീറ്റിൽ 107 സീറ്റുകളിൽ ബിജെപിയും, 83 സീറ്റിൽ കോൺഗ്രസ്സും ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ 230 സീറ്റുകളിൽ 117 സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുന്നു. 93 സീറ്റുകളിലാണ് കോൺഗ്രസ്സ് ലീഡ്. ചത്തീസ് ഗഡിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് ലീഡ് ചെയ്യുന്നു.90 സീറ്റുകളിൽ 46 സീറ്റുകളിൽ കോൺഗ്രസ്സും 37 സീറ്റുകളിൽ ബിജെപിയുമാണ് ലീഡ് ചെയ്തത്.തെലങ്കാനയിൽ 62 സ്ഥലത്ത് കോൺഗ്രസ്സും 36 ബി ആർ എസും 5 ഇടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.