ഇടതുപക്ഷ മഹിളാ പ്രസ്ഥാന മുതിർന്ന നേതാവും പിലിക്കോട് പഞ്ചായത്ത് മുൻ അംഗവുമായ കെ പത്മാവതി അന്തരിച്ചു

തളിപ്പറമ്പ്: ഇടതുപക്ഷ മഹിളാ പ്രസ്ഥാന മുതിർന്ന നേതാവും പിലിക്കോട് പഞ്ചായത്ത് മുൻ അംഗവുമായ കെ പത്മാവതി(81) അന്തരിച്ചു. തളിപ്പറമ്പ് ചിറവക്കിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പിലിക്കോട് കൊടക്കാട് സ്വദേശിനിയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്.
ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം,
തളിപ്പറമ്പ് സഹകരണ ആശുപത്രി ഡയറക്ടർ, മഹിളാ ഫെഡറേഷൻ ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി, തിമിരി സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി, തളിപ്പറമ്പ് വനിതാ സഹകരണ സംഘം പ്രസിഡന്റ്, തളിപ്പറമ്പ് നഗരസഭ കൗൺസിലർ, സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐഎം ബ്രാഞ്ച് അംഗമാണ്.
അവിഭക്ത കണ്ണൂർ ജില്ലയിൽ
മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. 1971 ലെ മിച്ചഭൂമി സമരത്തിലുൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയായി.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സി ഐ ടി യു നേതാവുമായിരുന്ന പരേതനായ പി വി ബാലഗോപാലനാണ് ഭർത്താവ്. കൊടക്കാട്ടെ പരേതനായ കരിമ്പിൽ കുഞ്ഞമ്പു നമ്പിയുടെയും കേണോത്ത് പാർവതിയമ്മയുടെയും മകളാണ്.
മക്കൾ: സനൽകുമാർ (ആദിത്യ ബിർള), മനോജ് (മെഡിക്കൽ ലാബ് ഉടമ), ശ്രീജിത്ത് (ടെക്നോപാർക്ക്). മരുമക്കൾ: സൗമ്യ, സജിഷ (സി ഡി എസ് ചെയർപേഴ്‌സൺ തളിപ്പറമ്പ് നഗരസഭ), മൃദുല (ടെക്‌നോപാർക്ക്). സഹോദരങ്ങൾ: കെ ദാമോദരൻ അടിയോടി (ഓലാട്ട്), പരേതരായ കെ. പാർവതിയമ്മ, കാർത്ത്യായനിയമ്മ, നാരായണിഅമ്മ, കെ കെ അടിയോടി മാസ്റ്റർ, കെ ജാനകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page