ആകാശത്ത് പറക്കുന്ന കപ്പല്‍! അജ്മാന്‍ തീരത്തെ അപൂര്‍വ്വ കാഴ്ച വൈറല്‍; 3 കോടിയിലധികം ആളുകള്‍ കണ്ട വിഡിയോയ്ക്ക് പിന്നില്‍ മലയാളി

അജ്മാന്‍: യു.എ.ഇ.യിലെ അജ്മാന്‍ തീരത്ത് കടലിനു മുകളില്‍ വായുവില്‍ ഒഴുകിനടക്കുന്ന നിലയില്‍ കൂറ്റന്‍ ചരക്കുകപ്പല്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കപ്പലിന്റെ അടിഭാഗത്തിനും കടല്‍വെള്ളത്തിനുമിടയില്‍ വ്യക്തമായ അകലം കാണപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
ദുബായില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജസീല്‍ പെരളശ്ശേരി പകര്‍ത്തിയ ഈ വീഡിയോയ്ക്ക് ഇതിനകം 3.1 കോടിയിലധികം കാഴ്ചകളും പത്ത് ലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ കടല്‍ത്തീര സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ദൃശ്യം ഇത്രയധികം പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് 29കാരനായ ജസീല്‍ പറഞ്ഞു. ആദ്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ദൃശ്യം സുഹൃത്തിന്റെ നിര്‍ദേശപ്രകാരം റീല്‍ ആക്കുകയായിരുന്നു. ഒരു കൂറ്റന്‍ ചരക്കുകപ്പല്‍ നീലാകാശത്തിനും കടലിനും നടുവിലായി വായുവില്‍ പൊന്തിനില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കപ്പലിന്റെ നീളമുള്ള ഡെക്കും വെള്ള നിറത്തിലുള്ള മുകള്‍ഭാഗവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കപ്പലിന്റെ അടിഭാഗം കടലില്‍ തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതായാണ് തോന്നിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകാശ പ്രതിഭാസമാണ് ‘സുപ്പീരിയര്‍ മിറാഷ്’. കപ്പലുകള്‍ക്ക് പുറമെ തീരദേശങ്ങള്‍, മറ്റ് ദൂരക്കാഴ്ചകള്‍ എന്നിവയെല്ലാം ഈ പ്രതിഭാസം മൂലം രൂപമാറ്റം സംഭവിച്ച രീതിയില്‍ ദൃശ്യമാകാറുണ്ടെന്ന് സമുദ്രഗവേഷകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page