തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായിട്ടുള്ള ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്. ഘടകകക്ഷികളെ പ്രതിനിധീകരിച്ച് ജോയ് അബ്രഹാം, വാക്കനാട് രാധാകൃഷ്ണന്, ഇ. അജീര്‍ തുടങ്ങിയവരാണ് ഉപസമിതി അംഗങ്ങള്‍.യുഡിഎഫിന്റെ മദ്യനയം എങ്ങനെ ആയിരക്കണമെന്നതിനെ കുറിച്ച് പഠിച്ച് സമിതി മുഖ്യമന്ത്രി വിഡി സതീശനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനു ശേഷമായിരിക്കും യുഡിഎഫ് മദ്യനയം വ്യക്തമാക്കുക. നയപരമായ കാര്യങ്ങളില്‍ പോലും യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കുന്നതിനിടയിലാണ് മദ്യനയം സംബന്ധിച്ച കരട് രൂപീകരണത്തിനായി യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചത്.








