റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ദുബായ്: റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) ആണ് മരിച്ചത്. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26) എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മറ്റ് മലയാളികൾ.
ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരും അപകടത്തിൽ മരിച്ചിട്ടുണ്ട്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണ്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിസ മാറ്റുന്നതിനായി ചൊവ്വാഴ്ച പുലർച്ചെ ഒമാനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. 11 പേര്‍ സംഭവ സ്ഥലത്തും ഗുരുതര പരിക്കേറ്റ 2 പേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page