ലോറി ബൈക്കിലിടിച്ച് അപകടം; തായിനേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ തെക്കേപ്പുരയില്‍ ശശിധരന്റെയും സുശീലയുടെയും മകന്‍ സുനേഷ് (41) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കുഞ്ഞിമംഗലം താമരംകുളങ്കര ബൈക്ക് ഷോറൂമിന് സമീപത്തായിരുന്നു അപകടം. ആണ്ടാംകൊവ്വല്‍ ഭാഗത്തുനിന്നും എടാട്ടേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു സുനേഷ്. എതിരെ വന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ സുനേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ നടക്കും. സഹോദരി:
സുനിത (വെങ്ങര).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page