അടിവസ്ത്രത്തിൽ 21,000 രൂപ; ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന രണ്ടു യുവതികൾ പിടിയിൽ

റാന്നി: ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ യഥാർഥ പേരുകൾ സംബന്ധിച്ച് വ്യക്തതയില്ല. നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവർ. വിവിധ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. പിടിയിലായ സ്ത്രീകളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ പൊലീസ് കണ്ടെത്തി. എരുമേലി മേഖലയിൽ മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു സ്വകാര്യ ബസിൽവെച്ച് ഇരുവരും വസ്ത്രം മാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും മോഷ്ടാക്കളാണെന്ന് വ്യക്തമായ ത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പൊലീസ് സംഘം റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തി. ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page