അരിയില്‍ ഷുക്കൂര്‍ വധം; ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: പ്രമാദമായ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു. കൊലയില്‍ നേരിട്ട് പങ്കുള്ള ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം.വി. ദിനേശന്‍, 12-ാം പ്രതി ബിജുമോന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചത്. കുറ്റക്കാരണെന്ന് കണ്ടെത്തിയ ആറു പേരെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. എന്നാല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 14-ാം പ്രതി ഇ.പി. രാധാകൃഷ്ണന്‍, 16-ാം പ്രതി കെ വി സജിത്ത്, 25-ാം പ്രതി വി വി മോഹനന്‍, 26-ാം പ്രതി പുരുഷോത്തമന്‍, 27-ാം പ്രതി പി കെ അജിത് കുമാര്‍, 28-ാം പ്രതി പി പി സുരേശന്‍ എന്നിവര്‍ക്കാണ് അപ്പീലിന് പോകാനായി ജാമ്യം അനുവദിച്ചത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ് ലിം ലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊല നടന്നത്. കേസില്‍ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വര്‍ഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page