സർവേ വിഭാഗത്തില്‍ 6,317 ഫയലുകൾ കെട്ടിക്കിടക്കുന്നു; സർവേയർമാരെയും ജീവനക്കാരെയും നിയമിക്കണം: റവന്യൂ മന്ത്രിക്ക് എം.എൽ.എയുടെ നിവേദനം
കാസർകോട്: ജില്ലയിലെ സർവേ ഓഫീസുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം 6,317 എൽ.ആർ.എം.( ലാന്‍ഡ് റെക്കോര്‍ഡ്സ് മെയ്ന്റനന്‍സ്) ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി സർവേയർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന് നിവേദനമയച്ചു.ഭൂമിയുടെ അതിർത്തി നിർണയം, അതിർത്തി തർക്കങ്ങൾ പരിഹരിക്കൽ, റീസർവേ രേഖകളിലെ അപാകതകൾ തിരുത്തൽ, ഭൂമിയുടെ രേഖകൾ കൃത്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളാണ് എൽ.ആർ.എം. വിഭാഗത്തിൽ പരിഗണിക്കുന്നത്. എന്നാൽ ആവശ്യത്തിന് സർവേയർമാർ, ഹെഡ് സർവേയർമാർ, ഡ്രാഫ്റ്റ്സ്മാൻമാർ, …