കാസർകോട്: ബോവിക്കാനം, കൊടവഞ്ചി ശ്രീ പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠ ബ്രഹ്മകലശ- കളിയാട്ട മഹോത്സവം 2027 മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെ നടക്കും. ആഘോഷകമ്മിറ്റി രൂപീകരണ യോഗം കെ.നീലകണ്ഠൻ എം എൽ എ ഉദ്ഘാടനം ചെയ്തു.വിവിധ ക്ഷേത്രങ്ങളിലെ ആചാര്യ സ്ഥാനികർ ചടങ്ങിൽ ഭദ്രദീപം കൊളുത്തി .ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് കുഞ്ഞികണ്ണൻ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി മുഹമ്മദ് കുഞ്ഞി വിശിഷ്‌ടാതിഥിയായി. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് സി രാജൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ പുഷ്പ, അംഗങ്ങളായ അനന്യ, ജയകൃഷ്ണൻ , പ്രഭാകരൻ, ഇ മോഹനൻ, രേണുക, ഉല്ലാസ്, ആചാര സ്ഥാനികരായ ഉപേന്ദ്രൻ വെളിച്ചപാടൻ, അപ്പ കുഞ്ഞി വെളിച്ചപ്പാടൻ രാമചന്ദ്രൻ കാരണവർ, ചന്ദ്രൻ കാരണവർ, ബാലകൃഷ്‌ണൻ കാരണവർ, നാരായണൻ വെളിച്ചപാടൻ, കാനത്തൂർ നാൽവർ ദേവസ്ഥാനം മാനേജിംഗ് ട്രസ്റ്റി കെ പി ഗോപിനാഥൻ നായർ, ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി കാസർകോട് മേഖല പ്രസിഡൻ്റ് ആർ. കുഞ്ഞികണ്ണൻ, വി. ഗംഗാധരൻ നായർ, കെ പി കുമാരൻ നായർ, കരുണാകരൻ ,മാതൃ സമിതി സെക്രട്ടറി ചന്ദ്രമതി സംസാരിച്ചു. നാരായണൻ കുണിയേരി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വി ഗംഗാധരൻ നായർ (ചെയർമാൻ), നാരായണൻ നാണംബയൽ (ജനറൽ കൺവീനർ), അപ്പകുഞ്ഞി കൊടവഞ്ചി (ട്രഷറർ).







