മഞ്ചേശ്വരം: പാവങ്ങൾക്കു വീടുവയ്ക്കുന്നതിനു കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ നിന്നു 17 ലക്ഷം രൂപ അടിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചു ബി.ജെ.പി പ്രവർത്തകർ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് നടത്തിയ ശ്രമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് അൽപ്പ നേരം സംഘർഷം സൃഷ്ടിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന ഗുണ ഭോക്താക്കൾ ക്കനുവദിച്ച തുകയിൽ നിന്നാണ് 17 ലക്ഷം രൂപ അടിച്ചു മാറ്റിയതെന്നു പ്രകടനം ആരോപിച്ചു. കൃത്രിമം നടത്തിയവരിൽ നിന്നു തുക കണ്ടുകെട്ടുകയും കൊള്ള സംഘത്തിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും വേണമെന്നു പ്രകടനം ആവശ്യമുന്നയിച്ചു.







