കുറ്റിക്കോൽ: കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതി മൂന്നാം ജന്മദിനമരം ഗവണ്മെന്റ് ഹൈസ്കൂളിൽ ഫലവൃക്ഷതൈ നട്ട് ആഘോഷിച്ചു.“ജന്മദിനത്തിന് ഒരു തൈ നടാം“എന്ന ജീവനം പദ്ധതിയുടെ ഭാഗമായാണ് തൈ നട്ടത്. ജീവനം അംഗമായ കെ എൻ പദ്മാവതിയുടെ ജന്മദിനമാണ് ചിക്കുതൈ നട്ട് ആഘോഷിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മനോജും പദ്മാവതിയും സംയുക്തമായി തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മാസ്റ്റർ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീജ, അധ്യാപിക സുനിത, ജീവനം ഭാരവാഹികളായ ഗോപാലകൃഷ്ണൻ, ദാമോദരൻ ബേത്തൂർപാറ, കെ എൻ പങ്കജാക്ഷൻ, കെ ടി സുകുമാരൻ, എൻ അശോക് കുമാർ, ദാമോദരൻ, ഇ നാരായണൻ, ഇ രാധാകൃഷ്ണൻ, ശ്രീധരൻ, ജീവനം സെക്രട്ടറി പി വി ശശി, ട്രഷറർ എം രാജേന്ദ്രൻ പ്രസംഗിച്ചു.







