പയ്യന്നൂര്‍: പഴയങ്ങാടി പാലത്തില്‍ നിന്ന് ചരക്ക് ലോറി ഡ്രൈവര്‍ പുഴയിലേക്ക് ചാടി. ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തെരച്ചില്‍ തുടങ്ങി. ശനിയാഴ്ച രാവിലെയാണ് പാലത്തില്‍ ലോറി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ലോറിക്കുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. റോഡില്‍ ഗതാഗതകുരുക്കായതോടെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണും വാഹനത്തിന്റെ താക്കോലും ലോറിക്കുള്ളില്‍ കണ്ടെത്തി. ലോറി ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ആത്മഹത്യാശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നു പൊലീസിനോട് പറഞ്ഞു. ഡ്രൈവര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യചെയ്യുമെന്ന് സൂചിപ്പിച്ച് ഡ്രൈവര്‍ പോസ്റ്റിട്ടതായും അദ്ദേഹം പൊലീസിനെ വിളിച്ചറിയിച്ചു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സ്‌കൂബ ടീമും പുഴയില്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.








