പെരുമാട്ടി പഞ്ചായത്ത് വാഹനം മംഗളൂരുവില്‍; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി പരാതി

മംഗളൂരു: പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി സ്ഥലം എംഎല്‍എ സുമേഷ് അച്യുതന്‍. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം (ബെലറോ ജീപ്പ്) പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയില്ലാതെ കര്‍ണാടകയിലെ മംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ചു എന്നാണ് പ്രധാന ആരോപണം. രാത്രി മംഗളൂരു നഗരത്തിലൂടെ ഈ പഞ്ചായത്ത് വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് എം.എല്‍.എ ഈ ആരോപണം ഉന്നയിച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ നിയമം ലംഘിച്ച് ദൂരസ്ഥലത്തേക്ക് വാഹനം കൊണ്ടുപോയതിനെതിരെ നിലവില്‍ ഔദ്യോഗികമായി പരാതി ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ വരെ സഞ്ചരിക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനത്തേയ്ക്ക് പോകണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നാണ് ചട്ടം. കണ്ണൂരില്‍ എത്തിയപ്പോള്‍ ശാരിരിക അസ്വസ്ഥത വന്നുവെന്നും തുടര്‍ന്ന് മെഡിക്കല്‍ ആവശ്യത്തിന് മംഗളൂരുവിലേക്ക് പോയി എന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയരക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. ജോയിന്റ് ഡയരക്ടര്‍ പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page