റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്നു കടത്ത്; സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റില്‍. കണ്ണൂര്‍, തെക്കീ ബസാര്‍, കക്കാട്, റോഡില്‍ റാബിയ മഹലിലെ എം നിസാമി (41)നെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവിലെ ശ്രീ വെങ്കിടേശ്വര സ്വാമി നിലയത്തില്‍ നിന്നാണ് ഇയാളെ പൊലീസ് അതിസമര്‍ത്ഥമായി അറസ്റ്റു ചെയ്തത്.
റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 20.5 ഗ്രാം എം ഡി എം എയുമായി പിണറായി, പുത്തന്‍ക്കണ്ടം സ്വദേശിയായ
എ.ഫൈസലി (33)നെ ആഗസ്റ്റ് 26ന് കണ്ണൂർ ടൗണ്‍ പൊലീസും ഡാന്‍സാഫ് സംഘവും അറസ്റ്റു ചെയ്തിരുന്നു. ബംഗ്‌ളൂരുവില്‍ നിന്നു പാര്‍സല്‍ സര്‍വ്വീസ് വഴിയാണ് തനിക്ക് റോബോട്ടിക് കളിപ്പാട്ടം എത്തിച്ചതെന്നാണ് ഫൈസല്‍ അന്നു നല്‍കിയ മൊഴി. ഇയാളില്‍ നിന്നാണ് മയക്കുമരുന്നു കടത്തു സംഘത്തിന്റെ മുഖ്യ കണ്ണി നിസാം ആണെന്നു പൊലീസ് കണ്ടെത്തിയത്.

ബംഗ്‌ളൂരുവില്‍ നിന്നു കളിപ്പാട്ടത്തിനകത്താക്കി എം ഡി എം എ കടത്തുന്ന രീതിക്ക് തുടക്കം കുറിച്ചത് ഇയാളാണെന്നു പൊലീസ് പറഞ്ഞു.ഇയാളെ ദിവസങ്ങളോളം നിരീക്ഷണത്തിലാക്കിയ ശേഷമാണ് ഇന്നലെ (തിങ്കള്‍) രാത്രി നിസാമിനെ അറസ്റ്റു ചെയ്തത്. ഇന്നു രാവിലെ കണ്ണൂരിലെത്തിച്ചു.
പൊലീസ് സംഘത്തില്‍ എസ് ഐ അഖില്‍, ഡാന്‍സാഫ് ടീമംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത്, രാഹുല്‍, സനോജ്, സി പി ഒ മാരായ പ്രബീഷ്, വിജിന എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page