ജോലി തേടിയെത്തിയ യുവതിയെ തടങ്കലിലാക്കി പീഡിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍, സ്ത്രീയടക്കം രണ്ട് പേരെ തിരയുന്നു

കൊച്ചി: ജോലി തേടിയെത്തിയ യുവതിയെ തടങ്കലില്‍ വച്ച് രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇരിക്കാവിലെ ശ്രീരാജ് (30), തേവയ്ക്കല്‍ ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് കേസിനാസ്പദമായ സംഭവം. സ്പായില്‍ മാനേജരുടെ ജോലിക്കായി ഒ.എല്‍.എക്‌സ് വഴി നൽകിയ പരസ്യം കണ്ടാണ് വിവാഹിതയായ യുവതി കളമശ്ശേരിയിൽ എത്തിയത്. ഇന്റർവ്യൂ കഴിഞ്ഞ ശേഷം യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി ബോധം കെടുത്തി. തുടർന്ന് രണ്ടു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ രണ്ടു പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page