ദുബായ്: യു എ ഇ യിലുള്ള കാസർകോട് മുനിസിപ്പൽ പരിധിയിലുള്ള ബിരുദധാരികളെയും പ്രൊഫഷണലുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ച ‘പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്ക്’ അംഗത്വ പ്രചാരനാം ആരംഭിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷററും കെസെഫ് ചെയർമാനും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റുമായ നിസാർ തളങ്കര ആദ്യ അംഗത്വം സ്വീകരിച്ചു.
ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ വിതരണം .
പ്രവാസലോകത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിരുദധാരികൾക്ക് പരസ്പരം സഹകരിക്കാനും കരിയർ വളർച്ച കൈവരിക്കാനും സഹായകമാകുന്ന മികച്ചൊരു കൂട്ടായ്മയാണ് ‘പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്കെന്നു ഭാരവാഹികൾ അവകാശപ്പെട്ടു. നൈപുണ്യ വികസനം, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, കരിയർ ഗൈഡൻസ്, നേതൃത്വ വികസനവും സാമൂഹിക ഇടപെടലും ആരോഗ്യ ബോധവൽക്കരണ കാമ്പയിനുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്.
വളർന്നുവരുന്ന യുവ തലമുറയുടെ കഴിവുകളെ ഏകോപിപ്പിക്കാനും അവർക്ക് പ്രവാസലോകത്ത് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കാനും ഇത്തരം പ്രൊഫഷണൽ കൂട്ടായ്മകൾക്ക് സാധിക്കുമെന്നു നിസാർ തളങ്കര പറഞ്ഞു.പ്രൊഫഷണലുകളുടെ കരുത്ത് സമൂഹ്യ നന്മയ്ക്കു ഉപയോഗപ്പെടുത്താൻ ഈ നെറ്റ്‌വർക്കിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രസിഡന്റ് സാജിദ് സൈലർ, ആക്ടിങ് ജനറൽ സെക്രട്ടറി തസ്‌ലീം ബെൽകാട്, ട്രഷറർ ഗഫൂർ ഊദ്, വൈസ് പ്രെസിഡന്റുമാരായ ഷിഫാസ് പട്ടേൽ, മിർസാദ് അലി പൂരണം, സെക്രട്ടറിമാരായ അമീൻ പള്ളിക്കൽ, അൻവർ പള്ളം, കാമിൽ ബാങ്കോട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ് നെല്ലിക്കുന്ന്, നിസാർ തെരുവത്, ഹനീഫ റഹ്മാൻ സംബന്ധിച്ചു.
കൂടുതൽ പ്രൊഫഷണലുകളെയും ബിരുദധാരികളെയും കൂട്ടായ്മയുടെ ഭാഗമാക്കാനുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.








