കാസര്‍കോട്: രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. ഉപ്പള, പുളിക്കുത്തി, അഗര്‍ത്തിമൂലയിലെ കെപി പൗലോസ്- ശാന്തി ഡിസൂസ ദമ്പതികളഉടെ മകള്‍ കെ.പി നിഷ്മിത (18)യാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ മരിച്ചത്. മംഗ്‌ളൂരു, ബെല്‍മെട്ട ഗവ. കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
നിഷ്മിതയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. 150ല്‍ അധികം കുപ്പി രക്തമാണ് നാട്ടുകാര്‍ നിഷ്മിതയുടെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത്. എന്നിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: കെപി നിഷ, കെപി നിഷാന്ത്. സംസ്‌കാരം കയ്യാര്‍ ചര്‍ച്ച് സെമിത്തേരിയിൽ നടന്നു.







