കൊല്ലം: ആറുമാസം മുമ്പ് പ്രണയവിവാഹിതരായ യുവദമ്പതികളെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപള്ളി, വാളിയോട് സ്വദേശികളായ രാജീവ് (26), അഭിരാമി (19) എന്നിവരുടെ മൃതദേഹങ്ങളാണ് ശാസ്താംകോട്ട കായലില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാൽ ഒന്നിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നാണ് കമിതാക്കള്‍ പൊലീസിന് എഴുതി നല്‍കിയത്. ഇതിനു പിന്നാലെ
ഇന്നലെ (ശനി) വൈകുന്നേരത്തോടെ ഇരുവരും കായലില്‍ ചാടുകയായിരുന്നു. ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.








