മലപ്പുറം: സിപിഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുമായ വിപി സാനു വിവാഹിതനായി. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ കെ പി ഇക്ബാലിന്റെ മകള്‍ ഷെറിന്‍ ആണ് വധു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍, ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ല നേതാക്കള്‍ തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.








