മംഗളൂരു: കളിക്കുന്നതിനിടെ പുഴയില്‍ വീണ ഫുട്‌ബോള്‍ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കസബ ബെന്‍ഗ്രെയിലെ ഫെറി പോയിന്റിന് സമീപം താമസിക്കുന്ന മുഹമ്മദ് സനാവുള്ള (25) ആണ് മരിച്ചത്. ഞയാറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഫുട്‌ബോള്‍ പുഴയില്‍ വീഴുകയായിരുന്നു. കുട്ടികള്‍ അത് എടുക്കാന്‍ പാടുപെടുന്നത് കണ്ട് സഹായിക്കാനായി മുഹമ്മദ് പുഴയിലിറങ്ങുകയായിരുന്നു. നീന്തി ഫുട്‌ബോള്‍ എടുക്കുന്നതിനിടെ യുവാവ് പുഴയിലെ ചളിയില്‍ പൂണ്ടുപോയി. സംഭവം കണ്ട കുട്ടികള്‍ മല്‍സ്യത്തൊഴിലാളികളെ വിളിച്ചുവരുന്നി. ഉടന്‍ തന്നെ സനാവുള്ളയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴയ്ക്കും യുവാവ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








