കാസർകോട് : സന്തോഷത്തിന്റെയും സമഭാവനയുടെയും ഓണാഘോഷത്തിന് ജില്ലയിൽ ഉല്ലാസകരമായ തുടക്കം. ജില്ലാ പോലീസ് ആസ്ഥാനത്തു സംഘടിപ്പിച്ച ഒപ്പം ഇരുന്ന് ഓണത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി പി.നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ വടംവലി മത്സരം ആഘോഷത്തിന് പൊലിമ പകർന്നു. ആഘോഷം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളിൽ
പോലീസുകാരും സജീവമായി പങ്കെടുത്തു. കലാപരിപാടികളും ഉണ്ടായിരുന്നു.







