തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി വരികയാണ്.
തിരുവോണ ദിനമായ 26 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബവ്‌റിജസ് മദ്യവില്‍പനശാലകള്‍ തുറക്കില്ല. എന്നാല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പനശാലകളും തിരുവേണ ദിവസം പ്രവര്‍ത്തിക്കും. ചതയം ദിനത്തില്‍ സംസ്ഥാനത്ത് ഡ്രൈഡേ ആയിരിക്കും.
ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത്തവണയും മലയാളി ഓണനാളുകളില്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് റെക്കോഡ് ഭേദിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഓണക്കാലത്ത് ബെവ്‌കോ 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണം സീസണിലെ 10 ദിവസങ്ങളിലെ മാത്രം കണക്കാണിത്. ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായിരുന്നു വില്‍പ്പന. 2024 ലേതിനെക്കാള്‍ 50 കോടിയോളം രൂപയുടെ അധിക വില്‍പ്പന 2025ല്‍ ഉണ്ടായി. 2024ല്‍ 776 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടായത്.








