ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കെതിരെ കയ്യാറില്‍ സിപിഎം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കുമ്പള: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന വിതരണ സംവിധാനം അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കയ്യാറില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. വില്ലേജ് ഓഫീസിന് മുന്നില്‍ സിപിഎം കുടാള്‍ മേര്‍ക്കള ലോക്കല്‍ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ലാ കമ്മിറ്റി അംഗം സിഎ സുബൈര്‍ ഉദ്ഘാടനം ചെയ്തു. വയോധികരും രോഗികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന്റെ ആശ്രയമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. പെന്‍ഷന്‍ വിതരണം മുടങ്ങുന്നത് അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. പെന്‍ഷന്‍ ഗുണഭോക്താക്കളെയും പൊതുജനങ്ങളെയും അണിനിരത്തി വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കി. മഞ്ചേശ്വരം ഏരിയ കമ്മിറ്റി അംഗം അശോക് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അബ്ബാസ് മുന്നൂര്‍, ഭാരതി ജെ ഷെട്ടി, ബിഎ കാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക്കല്‍ സെക്രട്ടറി ബഷീര്‍ ബിഎ സ്വാഗതവും ബിഎ ലത്തീഫ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page