മംഗളൂരു: കേരളത്തിലും കര്‍ണടകയിലുമായി 40 ലേറെ ഇരുചക്രവാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍. ഉള്ളാളിലെ കോടി, ന്യൂ തോട്ട ഹൗസിലെ തോട്ട ഫൈസല്‍ എന്ന മുഹമ്മദ് ഫൈസല്‍ (40) ആണ് പിടിയിലായത്. മംഗളൂരുവിലെ കോടിക്കലില്‍ നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറുമായി സഞ്ചരിക്കവേയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ ജുലൈ 24 നാണ് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ കോടിക്കലില്‍ നിന്ന് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മംഗളൂരു, കൊണാജെ, ഉള്ളാള്‍, മൂഡ്ബിദ്രി, ബണ്ട്വാള്‍ റൂറല്‍, മണിപ്പാല്‍ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.








