പ്രണയം എതിര്‍ത്ത പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ വ്യാജ പോക്‌സോ കേസില്‍ കുടുക്കി; മാതാവ് അറിഞ്ഞത് പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍, 18 മാസത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധിത്വം തെളിഞ്ഞു

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ വ്യാജ പോക്സോ കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ കോടതി ഇടപെടല്‍. ഇടുക്കി സ്വദേശിയായ പിതാവിന്റെ നിരപരാധിത്വം 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കട്ടപ്പന അതിവേഗ കോടതി ശരിവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മകള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെയും പ്രണയത്തെയും പിതാവും കുടുംബവും ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പിതാവിനോട് തോന്നിയ പകയാണ് വ്യാജ പരാതിക്ക് പിന്നില്‍. തുടക്കത്തില്‍ സുഹൃത്തെന്ന വ്യാജേനയാണ് കാമുകന്‍ വീട്ടിലെത്തിയിരുന്നത്.
എന്നാല്‍ പ്രണയബന്ധം പിടിക്കപ്പെട്ടതോടെ മകളുടെ കാമുകനും മാതാവും ചേര്‍ന്ന് പിതാവിനെതിരെ പൊലീസില്‍ കള്ള പരാതി നല്‍കുകയായിരുന്നു. സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് എത്തി പിതാവിനെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് മകള്‍ പിതാവിനെതിരേ കേസ് കൊടുത്ത കാര്യം മാതാവ് അറിയുന്നത്. ഇതോടെ മകളെ കാമുകന്‍ പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ അറസ്റ്റുചെയ്‌തെങ്കിലും പെണ്‍കുട്ടി കാമുകന് അനുകൂലമായി നിന്നു. ഇതോടെ യുവാവിന് ജയിലില്‍നിന്ന് ജാമ്യം കിട്ടിയെന്ന് മാതാവ് പറയുന്നു. ഇപ്പോള്‍ പെണ്‍കുട്ടി കാമുകനൊപ്പമാണ് താമസമെന്നു മാതാവ് പറഞ്ഞു. കേസില്‍ പെട്ടതോടെ ആരുടെയും സഹായം ലഭിക്കാതെ കഷ്ടപ്പെടേണ്ടി വന്നതായും പിതാവ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page