കാസര്‍കോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി 29 വരെ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പില്‍ ഇ.സി.ജി പരിശോധനയും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാക്കി. ഞായറാഴ്ചകളിലും ഈ സേവനം ലഭിക്കും.
കൂടാതെ, ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന, ഇ.സി.ജി, എക്കോ സ്‌ക്രീനിങ്, ടി.എം.ടി പരിശോധന, ഹീമോഗ്ലോബിന്‍, പ്രമേഹം, ക്രിയാറ്റിനിന്‍, ലിപിഡ് പ്രൊഫൈല്‍ പരിശോധനകള്‍ ഉള്‍പ്പെടുന്ന 950 രൂപയുടെ ‘ആസ്റ്റര്‍ സ്പന്ദന’ ഹൃദയാരോഗ്യ പരിശോധനാ പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കു 7034001111നമ്പറില്‍ ബന്ധപ്പെടണം.







