മണല്‍ക്കൊള്ളക്കെതിരെ നടപടി ശക്തമാക്കി കുമ്പള പൊലീസ്; മൊഗ്രാല്‍, കെ.കെ പുറത്തും പാച്ചാണിയിലും അനധികൃത കടവുകളും മൂന്നു തോണികളും തകര്‍ത്തു

കാസര്‍കോട്: അനധികൃത മണല്‍ക്കൊള്ളക്കെതിരെ നടപടി ശക്തമാക്കി കുമ്പള പൊലീസ് . രണ്ടിടങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് രണ്ട് അനധികൃത കടവുകളും മണല്‍ വാരലിന് ഉപയോഗിക്കുന്ന മൂന്നു തോണികളും ജെസിബി ഉപയോഗിച്ച് തകര്‍ത്തു.
മൊഗ്രാല്‍ കെ.കെ പുറത്ത് ഇന്നലെ (വ്യാഴം) വൈകിട്ട് പൊലീസ് നടത്തിയ റെയ്ഡിലാണ് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ രണ്ട് തോണികള്‍ കണ്ടെടുത്തത്. തോണികളെ കരയിലെത്തിച്ച് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അനധികൃത കടവും നിരപ്പാക്കി.

ഷിറിയ പുഴയിലെ പാച്ചാണിയില്‍ ഒരു തോണിയും അനധികൃത കടവും സമാനരീതിയില്‍ തകര്‍ത്തു. മണല്‍ക്കൊള്ളക്കെത്തുന്ന വാഹനങ്ങള്‍ക്ക് റോഡ് സൗകര്യം നല്‍കുന്ന സ്ഥലം ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

എസ്‌ഐ കെപി ഗണേശന്‍, എ.എസ്‌ഐ അതുല്‍റാം, സിവിൽ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ഹരീന്ദ്രന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page