കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷിന്റെയും നീതുവിന്റെയും മകള്‍ സ്വാതി (13) ആണ് മരിച്ചത്. ഞയാറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഇസ്തിരിയിടുന്നതിനിടെ അയണ്‍ ബോക്‌സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.








