ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, 5 മരണം, സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപില്‍ വന്‍ ഭൂചലനം. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിലാണ്
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 6.1 തീവ്രതയിലുള്ള ഭൂചലനവും പിന്നാലെ അതിനേക്കാള്‍ ശക്തമായ ഭൂചലനവുമുണ്ടായി. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
നൂറുകണക്കിന് പേരെ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥാ നിരീക്ഷണ, കാലാവസ്ഥാ നിരീക്ഷണ, ജിയോഫിസിക്‌സ് ഏജന്‍സി (ബിഎംകെജി) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ എന്‍ഡെ ജില്ലയിലെ ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.28 നാണ് ഭൂകമ്പമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page