കര്‍ണാടകയില്‍ കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന് നേരെ മുട്ടയേറ്; ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കര്‍ണാടകയില്‍ അജ്ഞാതര്‍ മുട്ടയെറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി സി.പി ജോണ്‍ ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന സംശയത്തെ തുടര്‍ന്ന് അട്ടിമറി സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഈമാസം 12-ന് രാത്രി ഒന്‍പത് മണിയോടെ കര്‍ണാടകയിലെ ബിഡദി എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. കാസര്‍കോട് യൂണിറ്റിലെ എ.ടി.സി 142 ഡീലക്‌സ് ബസിന്റെ മുന്‍വശത്തെ ഗ്ലാസിലേക്കാണ് അജ്ഞാതര്‍ മുട്ടയെറിഞ്ഞത്. ഇതേ തുടര്‍ന്ന് ഡ്രൈവറുടെ കാഴ്ച തടസപ്പെടുകയും ബസ് വലിയ അപകടത്തില്‍പ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഡ്രൈവര്‍ വാഹനം വേഗത കുറച്ച് നിര്‍ത്തുകയാണ് ഉണ്ടായത്. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തിന് സമീപം
മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാര്‍ മരിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇതേ സ്ഥലത്ത് സമാനമായ സംഭവം ഉണ്ടായതാണ് അട്ടിമറി സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ബസ് അപകടത്തില്‍പെടുത്തി വിലപിടിപ്പുള്ള സാധനങ്ങളും പണവും കൊള്ളയടിക്കുകയാണ് അജ്ഞാതരുടെ ലക്ഷ്യമെന്നാണ് വിവരം.
കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page