ക്ഷേത്രത്തിൽ പോയി വരുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർകോട്: ക്ഷേത്രദർശനം കഴിഞ്ഞു വരുന്നതിനിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാലിക്കടവിലെ കാർത്ത്യായനി ( 68 ) ആണ് മരിച്ചത്. ഈ മാസം രണ്ടിന് രാവിലെ ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് വരുന്നതിനിടെ കാലിക്കടവ് ദേശീയ പാതയിൽ വെച്ച് അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്.
ഭർത്താവ്: പരേതനായ പി.വി കുഞ്ഞിക്കണ്ണൻ. മക്കൾ: ശ്രീകല ( മാവുങ്കാൽ ), പരേതനായ ശ്രീജേഷ് ( ഡ്രൈവർ ). മരുമക്കൾ: പി. കെ രാജു ( മാവുങ്കാൽ എൽ. ഐ. സി ഏജന്റ് ), നിഷ (ഇളമ്പച്ചി). സഹോദരി: തമ്പായി( കണ്ടംങ്കാളി ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page